പ്രേം നസീർ കലാശ്രേഷ്ഠ പുരസ്ക്കാരം സി.എസ്. രാധാദേവിക്ക് സമർപ്പിച്ചു

 തിരു:- തിങ്ങി നിറഞ്ഞ സദസ്.ആ മധുരിമ ശബ്ദം കേൾക്കാൻ വിശിഷ്ട അതിഥികൾ ഏറെ. സ്റ്റേജിൽ ഒരുക്കിയ റേഡിയോ ഓൺ ചെയ്തപ്പോൾ ഓമനത്തിങ്കൾ നിലാവോ എന്ന ഗാനം ഒഴുകിയെത്തി. കൂടെ താൻ ശബ്ദം നൽകിയ നാടകത്തിലെ ചില ഭാഗങ്ങളും. 90 തികയുന്ന ആകാശവാണിയിലെ ആദ്യകാല ആർട്ടിസ്റ്റ് സി.എസ്. രാധാദേവി തന്റെ പതിവു ചിരിയിലാ തുക്കി ആ പഴയ കാല ഓർമ്മകൾ.

ലോക വനിത ദിനം പ്രമാണിച്ച് പ്രേം നസീർ സുഹൃത് സമിതിയുടെ വനിതാ കലാശ്രേഷ്ഠ പുരസ്ക്കാരം സ്വീകരിക്കാനെത്തിയ സി.എസ്. രാധാദേവി വേദിയിൽ പഴയ കാല ഗാനം ആലപിച്ചപ്പോൾ എല്ലാപേരും കൈയ്യടിച്ചു. അപ്പോഴും ആ നാടക നാണം അവരിൽ ഒളിച്ചിരുന്നു. ഇന്നലെ നാഷണൽ ക്ളബിൽ നടന്ന ചടങ്ങിൽ നടൻ നെടുമുടി വേണു പുരസ്ക്കാരവും, പ്രേം നസീറിന്റെ മകൾ റീത്താ ഷറഫുദീൻ പ്രശസ്തിപത്രവും ഓമനക്കുട്ടി ടീച്ചർ പൊന്നാടയും ചാർത്തി. സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷത വഹിച്ചു.

കൊല്ലം തുളസി, ബാലു കിരിയത്ത്, കലാമണ്‌ഡലം വിമലാ മേനോൻ, നടി വിന്ദുജാമേനോൻ, ജയിൽ ഡി.ഐ.ജി.എസ്.സന്തോഷ്, സബീർ തിരുമല, കലാ പ്രേമി ബഷീർ, വഞ്ചിയൂർ പ്രവീൺ കുമാർ, തെക്കൻ സ്റ്റാർ ബാദുഷ, ഡോ: ഗീതാ ഷാനവാസ്, ഷംഷുന്നീ സ സൈനുലാബ്ദീൻ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് പ്രേം നസീർ വനിതാ ശ്രേയസ് പുരസ്ക്കാരങ്ങളും സമർപ്പിച്ചു.

പ്രേം നസീർ വനിതാ കലാശ്രേഷ്ഠ പുരസ്ക്കാരം സി.എസ്. രാധാദേവിക്ക് നടൻ നെടുമുടി വേണു സമർപ്പിക്കുന്നു. ഓമനക്കുട്ടി ടീച്ചർ, പനച്ചമൂട് ഷാജഹാൻ, ബാലചന്ദ്രൻ , അനിത, സബീർ തിരുമല, ബാലു കിരിയത്ത്, തെക്കൻ സ്റ്റാർ ബാദുഷ, റീത്താ ഷറഫുദീൻ എന്നിവർ സമീപം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍