കലാനിധി - ലെനിൻ രാജേന്ദ്രൻ സിനിമ - ടെലിവിഷൻ പുരസ്കാരം റഹിം പനവൂർ ഏറ്റുവാങ്ങി.

  തിരുവനന്തപുരം : കലാനിധി  സെന്റർ ഫോർ  ഇന്ത്യൻ  ആർട്സ്   ആൻറ്  കൾച്ചറൽ   ഹെറിറ്റേജ്   ട്രസ്റ്റ്‌ -  ലെനിൻ  രാജേന്ദ്രൻ  സിനിമ- ടെലിവിഷൻ  പുരസ്കാരങ്ങളിൽ സിനിമ -  ടി വി  പി ആർ ഒ  പുരസ്കാരം   റഹിം  പനവൂർ  ഏറ്റുവാങ്ങി. തിരുവനന്തപുരം നെയ്യാറ്റിൻകര  മഹേശ്വരം  ശിവ പാർവതി  ക്ഷേത്ര ആഡിറ്റോറിയത്തിൽ   നടന്ന   അവാർഡ്  നിശയിൽ  വച്ച് തെന്നിന്ത്യൻ  ചലച്ചിത്ര  താരം  രാധ , ചലച്ചിത്ര  - ടി വി  സംവിധായകൻ  കെ. കെ. രാജീവ്‌, ക്ഷേത്ര  മഠാധിപതി സ്വാമി  മഹേശ്വരാനന്ദ  സരസ്വതി  എന്നിവർ  ചേർന്നാണ്   അവാർഡ്  സമ്മാനിച്ചത്. അവാർഡ്  വിതരണ  ചടങ്ങിന്റെ  ഉദ്ഘാടനം       കെ. കെ രാജീവ് നിർവഹിച്ചു. സ്വാമി മഹേശ്വരാനന്ദ  സരസ്വതി  ദീപം തെളിയിച്ചു.

ചലച്ചിത്ര  നിർമാതാവ്  പി. വി ഗംഗാധരനു  വേണ്ടി  അനിൽ അവാർഡ് ഏറ്റുവാങ്ങി.. ഗായകൻ  ശ്രീകാന്ത്‌, അഭിനേത്രി ജലജ, നർത്തകി  ഡോ : മേതിൽ ദേവിക,  അഖിലേഷ്, ജോയ്       റോബിൻസൺ,    സിജി  നായർ, യുവകൃഷ്ണ,  സുബീസ്‌  പടനിലം,  വി. രാമകൃഷ്ണൻ,, പ്രദീഷ്, ഡോ :കൃഷ്ണകുമാർ, കെ. ഗോപകുമാർ,       പ്രദീഷ്  ( പി. അനിലിനു  വേണ്ടി )   മനോജ് ,  അജി  തിരുമല, പ്രവീൺ   ഏണിക്കര  തുടങ്ങിയവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.          രമേഷ്ബിജു ചാക്ക രചിച്ച 'ഇന്ദ്രനീലം ' പുസ്തകത്തിന്റെ   പ്രകാശനവും ചടങ്ങിൽ  നടന്നു.

 കലാനിധി  ചെയർപേഴ്‌സൺ  ഗീതാ രാജേന്ദ്രൻ അധ്യക്ഷയായിരുന്നു. എസ്‌.  രാജശേഖരൻ,  ഷിജി  നായർ, സന്തോഷ് രാജശേഖരൻ, വി.കെ. ഹരികുമാർ  തുടങ്ങിയവർ  സംസാരിച്ചു. 

കേരള  ഫോക്‌ലോർ  അക്കാദമിയുടെ  ആഭിമുഖ്യത്തിൽ   നാടൻപാട്ടും  ദൃശ്യാവിഷ്കാരവും  കലാനിധി  നൃത്ത  അദ്ധ്യാപകൻ രമേശ്‌റാമും   കലാനിധി   പ്രതിഭകളും  അവതരിപ്പിച്ച    നൃത്തവും അവാർഡ്  നിശയോടനുബന്ധിച്ച് നടന്നു.   

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍