റെഡ് റിവർ ഷൂട്ടിംഗ് പൂർത്തിയായി


     സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനവും നിർവ്വഹിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം റെഡ്റിവർ പൂർത്തിയായി.

    പെരുമാറ്റത്തിൽ വ്യത്യസ്തതകളുള്ള ബാലുവിന്റെ കാഴ്ച്ചകൾ ആണ് റെഡ്റിവർ . തിന്മയുടെ വിജയത്തിന് ചരിത്രത്തിലുടനീളം നിരവധി ഉദാഹരണങ്ങൾ കാണാനാകും. ഇന്നും അത് ആവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യം ഈ കഥയിൽ പറഞ്ഞു വെയ്ക്കുന്നു. ശാന്തമായ ഗ്രാമത്തിന്റെ താളത്തിനൊപ്പം നീങ്ങുന്ന ബാലുവിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങൾ സംഭവിക്കുന്നു. അപ്പോൾ ഗ്രാമത്തിനു പോലും ക്രൂരതയുടെ മുഖം കൈവരുന്നു. നിസ്സഹായനായ ബാലുവിന്റെ അവസ്ഥയ്ക്ക് പുതിയ ഭാഷ്യം നല്കി കഥ അവസാനിക്കുന്നു. ചുരുക്കത്തിൽ ലളിതമായ അവതരണത്തിലൂടെ നിരവധി ഗൗരവകരമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് റെഡ്റിവർ.

    വിഷ്ണു ഉണ്ണികൃഷ്ണൻ ,സുധീർ കരമന, കൈലാഷ്, ജയശ്രീ ശിവദാസ് , പ്രിയാ മേനോൻ , ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീൻ, സതീഷ് മേനോൻ , സുബാഷ് മേനോൻ , മധുബാലൻ, റോജിൻ തോമസ്, വിജി കൊല്ലം എന്നിവർ അഭിനയിക്കുന്നു.

   ബാനർ - സഹസ്രാരാ സിനിമാസ് , നിർമ്മാണം - സന്ദീപ് ആർ, സംവിധാനം - അശോക് ആർ നാഥ് , ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , കഥ, തിരക്കഥ, സംഭാഷണം - പോൾ വൈക്ലിഫ്, ലൈൻ പ്രൊഡ്യൂസേഴ്സ് - ജോർജ് തോമസ്, മഹേഷ് കുമാർ , സഞ്ജിത് കെ , ആൻസേ ആനന്ദ്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , ഗാനരചന - പ്രകാശൻ കല്യാണി , സംഗീതം - സുധേന്ദുരാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ് എം സുന്ദരം, കല- അജിത് കൃഷ്ണ, ചമയം - ലാൽ കരമന, വസ്ത്രാലങ്കാരം - അബ്ദുൾ വാഹിദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്ടർ - അരുൺ പ്രഭാകർ , സംവിധാന സഹായി - ലാലു, സൗണ്ട് ഡിസൈൻ - അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് - ശങ്കർദാസ് , സ്‌റ്റുഡിയോ - ചിത്രാഞ്ജലി, മാർക്കറ്റിംഗ് - രാജേഷ് രാമചന്ദ്രൻ ( ശ്രീമൗലി ക്രിയേറ്റീവ് മാർക്കറ്റിംഗ് ), സ്റ്റിൽസ് - യൂനസ് കുണ്ടായി , പി ആർ ഓ - അജയ് തുണ്ടത്തിൽ .

   കൊല്ലം ജില്ലയിലെ മൺട്രോതുരുത്ത്, ചിറ്റുമല , കല്ലട എന്നിവിടങ്ങളാണ് ലൊക്കേഷൻ .


റെഡ് റിബ്ബൻ മീഡിയ വേൾഡിന്റെ വാർത്തകളും ലേഖനങ്ങളും നേരിട്ട് ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍