ശബ്ദവിസ്മയം ശ്രീജ രവി വീണ്ടും മലയാളത്തിൽ

   വരനെ അവശ്യമുണ്ട് എന്ന ചിത്രത്തിൽ കുക്കറമ്മയായി നമ്മേളെ രസിപിച്ച ശ്രീജ രവി വീണ്ടും ഫരീദ എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ അബി അബ്ബാസ് കഥ തിരക്കഥ സംഭാഷണം എഴുതി സംവിധാനം ചെയ്യുന്ന  ചിത്രത്തിൽ ആണ് ഒരു  ബോംബ് സ്‌ഫോടനത്തിൽ ജീവിതം തകർന്ന ഒരു കുടുംബത്തിന്റെ യും ,അവരുടെ വീടിന്റെ മുൻപിലെ കടൽ തീരത്ത് അടിഞ്ഞ ഒരു കപ്പലിനെ ചുറ്റിപ്പറ്റി യുള്ള മിസ്റ്ററി യുമാണ് ഇതിവൃത്തം ആര്യൻ ആദി ഇന്റർനാഷണൽ മൂവീസും നീര ആർട്സും ചേർന്നു നിർമിക്കുന്ന ഈ ചിത്രം സാദാരണ ഒരു നവാഗത സംവിധായകന്മാരുടെ പാതയിൽ നിന്നും വിഭിന്നമായി സിനിമ കാഴ്ചകൾ ക്കപ്പുറം ആഴത്തിൽ ചർച്ച ചെയ്യാൻ സാധ്യതകൾ ഉള്ള ഒരു സമകാലിക പ്രേമേയത്തെ  ഉൾകൊള്ളിച്ചു കൊണ്ടാണ് സംവിധായകൻ അബി അബ്ബാസ് ഒരുക്കുന്നത് മാജിക്കൽ റിയലിസം ആസ്പദമാക്കി ഒരുപാട് ചിത്രങ്ങൾ വന്നിട്ടുണ്ട് എങ്കിലും സമകാലീന മായി നടന്ന ചില റിയൽ ഇൻസിഡന്റസ് സംഭവങ്ങൾ കൂടെ ചേർത്തു ആണ് ഇതിന്റെ കഥയുടെ വ്യത്യസ്ത കൊണ്ടു തന്നെ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട സാങ്കേതിക പ്രവർത്തകർ ഒന്നിക്കുന്നു എന്ന പ്രേത്യകതയും ഈ ചിത്രത്തിന് ഉണ്ട്,ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങൾ കൊപ്പം മൈ സാന്റാ എന്ന ചിത്രത്തിന് ശേഷം മനസ്വി  കൊട്ടാച്ചി മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്നു,ശ്രീ പതി, ശ്രീജ രവി,രമേഷ് തിലക് ,മിതില മോഹൻ, ജാഫർ കുടുവ, അരൈന നായർ,  ഡാവിഞ്ചി, രനാവ് രവി,സുദർശനഅനൂപ്, തുടങ്ങിയവരും വേഷമിടുന്നു ഫാന്റസിയും റിയലിസ്റ്റിക് ഡ്രാമയും ചേരുന്ന ഈ ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത് അബി അബ്ബാസും യുവ കഥാ കൃത്തുക്കളിൽ ശ്രദ്ധേയനായ കെ പ്രദീപും ചേർന്നാണ്.ഹോളിവുഡ് സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന  ഫിലിപ്പ് ആർ സുന്ദർ ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് സി എസ് പ്രേംകുമാർ, സംഗീതം സിബു സുകുമാരൻ, പശ്ചാത്തല സംഗീതം എ ആർ. റൈഹാന,   കലാ സംവിധാനം രാജേഷ് അയ്യപ്പൻ  ,വസ്ത്രാലങ്കാരം സുജിത് സുധാകരൻ,കൊറിയോഗ്രാഫി കിരൺ സാക്കി,പ്രോജക്ട് ഡിസൈനർ ബോണി അസൈനാർ ,വരികൾ ആഷിർ വടകര,അബി അബ്ബാസ്,ശ്രീജിത്, ശബ്ദ മിശ്രണം അരവിന്ദ് മേനോൻ ,ശബ്ദ ലേഖനം സിങ്ക് സിനിമാസ് ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജൈസ്എബ്രഹാം , ലക്ഷ്യ ദീപിലും ,കുളു മണലി, രാജസ്ഥാൻ എന്നിവിടങ്ങളിലായി ചിത്രീകരണം ഉടൻ ആരംഭിക്കും,ഹൈ ഹോപ്സ് എന്റർടൈന്മെന്റ് ചിത്രം കേരളത്തിൽ വിതരണം ചെയ്യും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍