ദൈവം അനുഗ്രഹിക്കട്ടെ എന്ന നാമം അക്ഷരാർത്ഥത്തിൽ ഫലവത്താകുന്ന ത്രില്ലർ മൂഡിലുള്ള ചിത്രമാണ് ഗോഡ് ബ്ലെസ് യു. ഒരു ദിവസത്തെ 4 മണിക്കൂറിനിടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന നിർണായക നിമിഷങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.
മൂന്നാം നിയമം എന്ന ചിത്രത്തിന് ശേഷം വിജീഷ് വാസുദേവ് സംവിധാനം ചെയ്ത സിനിമയാണിത്. സാം എന്ന ചെറുപ്പക്കാരൻ ബാല്യകാല സഖിയായ ക്ലാരയെ സ്വന്തമാക്കാൻ വേണ്ടി ശ്രമിക്കുന്നതിനിടയിൽ വന്നുഭവിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്..വിഷ്ണു വിജയൻ, ശബരി ബോസ് എന്നിവരാണ് സാമും ക്ലാരയൂ മായി വേഷമിടുന്നത്.ഫുൾ ടീം സിനിമാസ് ബാനറിൽ ഇൻ അസോസിയേഷൻ ആ റേശ്വരം ഫിലിംസും ചേർന്നാണ് നിർമ്മാണം. മുരുകൻ എംബി നിർമ്മിക്കുന്ന ചിത്രത്തിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനോയ് ഇടത്തിനകത്താണ്.
ചായാഗ്രഹണം ദേവൻ മോഹനൻ. സംഗീതം സുഭാഷ് കൃഷ്ണൻ. എഡിറ്റിംഗ് സുമേഷ് ബി ഡബ്ല്യു റ്റി. പ്രൊഡക്ഷൻ കൺട്രോളർ ജോബി ആന്റണി. ആർട്ട് ഡയറക്ടർ മയൂൺ വി വൈക്കം. വസ്ത്രാലങ്കാരം, മേക്കപ്പ് എന്നിവ നിർവ്വഹിച്ചിരിക്കുന്നതു രമ്യ ആർ നായർ എന്ന വനിതയാണ്. ഗാനരചന സന്തോഷ് കോടനാട്,സംഘട്ടനം അഷ്റഫ്ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർഅമ്പിളി എസ് കുമാർ, സ്റ്റിൽസ് ജിജു ചെന്താമര, ഡിസൈൻ മിഥുൻ.പി ആർ ഓ എം കെ ഷെജിൻ ആലപ്പുഴ.
0 അഭിപ്രായങ്ങള്‍