തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതിഭവന്റെ പ്രതിമാസ സാംസ്കാരികോത്സവമായ സംസ്കൃതിയിൽ അവതരിപ്പിച്ച 'കണക്കു നാറാപിള്ള' എന്ന ഏകപാത്ര നാടകം പ്രേക്ഷകരുടെ മനം നിറച്ചു.അനശ്വര കവി ഡോ.പുതുശേരി രാമചന്ദ്രന്റെ പുതുവീട്ടിൽ കണക്കു നാറാപിള്ളയുടെ ആത്മ പുരാണം എന്നകവിതയെ അവലംബിച്ചെഴുതിയ സ്വതന്ത്ര നാടകമാണ് അലക്സ് വള്ളികുന്നം രചനയും പ്രകാശ - സംഗീതാവിഷ്കാരവും സംവിധാനവും നിർവഹിച്ച നാടകം തിരുവനന്തപുരം ഒരിടം തിയേറ്റർ ആണ് അവതരിപ്പിച്ചത് . നാടക പ്രവർത്തകനായിരുന്ന ജോസ് ചിറമ്മലിന്റെ പതിനഞ്ചാം ചരമ വാർഷികാത്തോടനുബന്ധിച്ച് സമർപ്പിച്ച നാടകത്തിൽ ബൈജു പൂജപ്പുര ആണ് കഥാ പാത്രമായി രംഗത്ത് എത്തിയത്.
സംസ്കൃതിഭവൻ കൂത്തമ്പലത്തിൽ നടന്ന നാടകവതരണം ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി, പ്രോഗ്രാം അസിസ്റ്റന്റ് ആനി ജോൺസൺ, സൂര്യ കൃഷ്ണമൂർത്തി, മീരാസാഹിബ് തുടങ്ങിയവർ സംബന്ധിച്ചു.
മേക്കപ്പ് :ജയൻ തൊഴുവൻകോട്. സാങ്കേതിക സഹായം :ജൂലിൻ അലക്സ്. സംഗീത സഹായം : രാജീവ് നിസര. സംഗീത നിർവഹണം : ജെസിൻ. പ്രകാശ നിർവഹണം : എ. കെ. സുജിത്. സഹായം : അനിൽ ദേവസ്യ. വേഷവിതാനം, രംഗ സജ്ജീകരണം : അനിൽ മീഡിയ. സ്റ്റേജ് മാനേജർ :മേരി നൈനാൻ. പി ആർ ഒ : റഹിം പനവൂർ.
- റഹിം പനവൂർ
0 അഭിപ്രായങ്ങള്‍