രാജ്യാന്തര മകള്‍ ദിനത്തിൽ ഡോക്ടർ സന്ദീപ് കുഞ്ഞിക്കണ്ണൻ അവതരിപ്പിക്കുന്ന മ്യൂസിക് ആൽബമായ " കണ്ണോരം " സൈന മ്യൂസിക് യൂട്യൂബ് ചാനലിൽ റിലീസായി. ഡോക്ടർ കുഞ്ഞികണ്ണനും രണ്ടര വയസുള്ള മകൾ ഐഷിക സന്ദീപുമാണ് ഈ ആൽബത്തിൽ അഭിനയിച്ചിട്ടുള്ളത്. കരുതലിന്റെ ഈ താരാട്ട് പാട്ട് എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ്. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലത്ത് ഓരോ പെണ്‍കുട്ടിയും എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ഈ അഛനും മകളും ബോദ്ധ്യപ്പെടുത്തുന്നു.
കോവിഡില്‍ മനസ്സ് മടുത്തവര്‍ക്ക് സംഗീതത്തിലൂടെ ഉണര്‍വേകുക എന്ന ലക്ഷ്യവും ഈ മ്യൂസിക് ആൽബത്തിന്റെ പിന്നിലുണ്ടെന്ന് ഡോക്ടർ സന്ദീപ് കുഞ്ഞിക്കണ്ണൻ പറഞ്ഞു. കോഴിക്കോട്ടെ പ്രമുഖ ഉദര രോഗ വിദഗ്ധനാണ് ഡോക്ടർ സന്ദീപ് കുഞ്ഞിക്കണ്ണൻ. ആശയം,സംവിധാനം, നിർമ്മാണം-ഡോക്ടർ കുഞ്ഞിക്കണ്ണൻ.
ക്രീയേറ്റീവ് കോൺട്രീബ്യൂഷൻ-മുനീർ അലി,ഛായാഗ്രഹണം,എഡിറ്റർ,കളറിസ്റ്റ്-മിലൻ കെ മനോജ്,ഗാനരചന- അജീഷ് ദാസൻ,ഡോക്ടർ സന്ദീപ് കുഞ്ഞിക്കണ്ണൻ, സംഗീതം, ആലാപനം- ഋത്വിക് എസ് ചന്ദ്, കോസ്റ്റ്യും ഡിസൈനർ- ഡോക്ടർ നിഷി കൈലാഷ്, അസോസിയേറ്റ് ക്യാമറമാൻ-പ്രണവ്,വരുൺ കലാധരൻ,ഗിറ്റാർ- സുമേഷ് പരമേശ്വർ,ഫ്ലൂട്ട്- രാജേഷ് ചേർത്തല, സിജിഐ-പ്രണവ് കൃഷ്ണൻ,ഡിസൈൻ- സിബി, പ്രൊഡക്ഷൻ കൺട്രോളർ-സൂരജ് കളപ്പറമ്പത്ത്,വാർത്ത പ്രചരണം-എ എസ് ദിനേശ്.
0 അഭിപ്രായങ്ങള്‍