പ്രശസ്ത നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഒരു ഇടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിലെത്തുന്ന മജ്ദൂബ് എന്ന ഹൃസ്വചിത്രം ശ്രദ്ധേയമാവുന്നു.റഷീദ് കാപ്പാട് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം മുസ്ളീം സമുദായത്തിലെ, ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് അവതരിപ്പിയ്ക്കുന്നത്.
മദ്രസ അധ്യാപകനായ അബുബക്കർ ഉസ്താദിൻ്റ മാനസിക സഘർഷത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ജനസമ്മതനാണ് അബുബക്കർ ഉസ്താദ് .നല്ലൊരു മദ്രസ അധ്യാപകൻ. അതുപോലെ നല്ലൊരു കുടുംബനാഥനുമാണ് അദ്ദേഹം.നാട്ടിൽ തൻ്റെ ചുറ്റിനും നടക്കുന്ന സാമൂഹ്യ വിപത്തുകളിൽ ആശങ്കയോടെ ജീവിക്കുന്ന ഉസ്താദിൻ്റെ ജീവിതത്തിൻ്റെ താളം തെറ്റുന്നു. അരുതാത്തത് എന്തൊക്കെയോ ചെയ്തന്നും, താൻ ലോകത്തിൻ്റെ മുന്നിൽ തെറ്റുകാരനാണെന്നും അദ്ദേഹം കരുതി.ഉസ്താദിൻ്റെ ജീവിതം കീഴ്മേൽ മറിയുകയായിരുന്നു.
അബുബക്കർ ഉസ്താദിനെ കൂട്ടിക്കൽ ജയചന്ദ്രൻ ഭംഗിയായി അവതരിപ്പിച്ചു.ജയചന്ദ്രൻ്റ തിരിച്ചുവരവാണ് ഈ ചിത്രം.വ്യത്യസ്തമായൊരു പ്രമേയം ഭംഗിയായി അവതരിപ്പിച്ച്, റഷീദ് കാപ്പാട് പ്രശംസ നേടിയിരിക്കുന്നു.
സോനറ ക്രീയേഷൻസിനു വേണ്ടി റഷീദ് കാപ്പാട് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന മജ്ദൂബ് റഷീദ് റാഷ് മീഡിയ യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.ക്യാമറ - നിഥിൻ തളിക്കുളം, കല - ബിജു സീനിയ, അനിൽക്കുട്ടൻ, മേക്കപ്പ് - ദിനേശ് കോഴിക്കോട്, കോസ്റ്റ്യൂം - അനിൽ കൂട്ടൂലി, അസോസിയേറ്റ് -ലി ഡേഷ് ദേവസി, പ്രൊഡക്ഷൻ കൺട്രോളർ-സി പി കെ അറ്റുകോയ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ജറീഷ് തിരുവാങ്ങൂർ, സ്റ്റിൽ - നിഷാദ് വി 3 കാപ്പാട്, പി.ആർ.ഒ- അയ്മനം സാജൻ.
കൂട്ടിക്കൽ ജയചന്ദ്രൻ ,രഘുനാഥ് രങ്കമിത്ര, രജിത്ത് മേനാത്ത് ഷാരോൺ കെ മങ്ങലാട്, രേഖലക്ഷ്മി, ക്രിസ്റ്റീന, ജനി, കമൽ എന്നിവർ അഭിനയിക്കുന്നു.
പി.ആർ.ഒ- അയ്മനം സാജൻ
0 അഭിപ്രായങ്ങള്‍