"സണ്ണി" കണ്ടുകഴിഞ്ഞതിന്റെ ഫീൽ ഇപ്പോഴും എന്നിൽ നിന്നും പോയിട്ടില്ല.

സണ്ണി കണ്ടുകഴിഞ്ഞതിന്റെ ഫീൽ ഇപ്പോഴും എന്നിൽ നിന്നും പോയിട്ടില്ല. അത്രയും മനോഹരമായാണ് ഈ സിനിമ സൃഷ്ടിച്ചിരിക്കുന്നത്. എല്ലാ മേഖലകളിലും വളരെ സൂക്ഷിച്ച് എഫെർട് എടുത്ത് ചെയ്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് സണ്ണി. രഞ്ജിത് സർ നിങ്ങൾ അത്രയും മികച്ച ഒരു ചിത്രമാണ് എല്ലാവർക്കും സമ്മാനിച്ചിരിക്കുന്നത്! ഇതിന്റെ പ്രമേയത്തിന് ഈ സമയത്ത് വളരെയധികം പ്രാധാന്യമുണ്ടെന്ന് എടുത്തു പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.


കോവിഡ് കാലത്തല്ലെങ്കിലും ഇതുപോലെ ഒറ്റപ്പെട്ട അവസ്ഥയിൽ ഉള്ള കാലം എനിക്ക് ഉണ്ടായിരുന്നതിനാൽ എനിക്ക് സണ്ണി എന്ന കഥാപാത്രത്തെ നല്ലപോലെ റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. ജയേട്ടന്റെ അഭിനയത്തെ കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല എന്നുതന്നെ വേണം പറയാൻ. എന്തൊരു മനുഷ്യനാണ് നിങ്ങൾ! ഈ അടുത്ത് കണ്ടതിൽവച്ച് ഏറ്റവും നാച്ചുറലായി തോന്നിയ കഥാപാത്രവും സണ്ണി തന്നെയാണ്. അതുപോലെതന്നെ ശബ്ദം കൊണ്ട് മാത്രം കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്നസെന്റ് സാറും സിദ്ദിഖ് സാറും അജു വർഗീസും മറ്റുള്ളവരുമെല്ലാം അസാമാന്യ വോയ്സ് മോഡുലേഷൻ തന്നെയായിരുന്നു. പിന്നെ 'അദിതി' എന്ന കഥാപാത്രത്തിനെ അവതരിച്ചിരിക്കുന്ന രീതി മനോഹരമായിരുന്നു. അതിന്റെ ശബ്ദം കൊടുത്തിരിക്കുന്നതും കഥാപാത്രത്തിന് വളരെ അനുയോജ്യമായ രീതിയിലായിരുന്നു.


ചിത്രത്തിന്റെ ആശയവും എഴുത്തും വിസ്മയിപ്പിക്കുന്ന ഒന്നു തന്നെയാണ്. സണ്ണി എന്ന കഥാപാത്രത്തിനെ വളരെ ഡീറ്റെയിൽഡ് ആയിട്ടാണ് എഴുത്തുകാരൻ സൃഷ്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ വർക്കും സംഗീതവും സിനിമ കണ്ടിട്ട് കിട്ടിയതിന്റെ ഫീൽ നൽകാൻ വലിയ പങ്കുവഹിക്കുന്നുണ്ട്. മെന്റൽ ഹെൽത്തിനെ കുറിച്ച് ഇത്രയും ഡീറ്റെയിൽഡ് ആയിട്ട് എഴുതിയ തിരക്കഥയെ അതിന്റെ മുഴുവൻ എസ്സൻസും കൊണ്ടുവന്ന് ചിത്രീകരിച്ച 'സണ്ണി'യുടെ എല്ലാ പ്രവർത്തകർക്കും ഇതുപോലെ ഒരു എക്സ്പീരിയൻസ് എനിക്കും ലോകത്തിനും സമ്മാനിച്ചതിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ രേഖപ്പെടുത്തുന്നു.


ചിത്രം കണ്ടുകഴിഞ്ഞ് ഞാൻ അയച്ച മെസ്സേജിന് ഇരുവരും മറുപടി തന്നത് എനിക്ക് വളരെ വിലപ്പെട്ടതാണ്. ഇനിയും ഇതുപോലെ മികച്ച ചിത്രങ്ങൾക്കായി ഞാൻ കാത്തിരിക്കുന്നു.


ജയേട്ടൻ, രഞ്ജിത് സർ ഒരുപാട് ഇഷ്ടം.❤️❤️


https://www.facebook.com/161013271245424/posts/832127174134027/

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍