കർട്ടൻ റയ്സർ അവതരിപ്പിക്കുന്ന 'മുടിയേറ്റ് 'എന്ന ചെറുകാവ്യശില്പം യൂട്യൂബിൽ റിലീസ് ചെയ്തു. കർട്ടൻ റയ്സർ സാരഥിയായ സതീഷ് പി. കുറുപ്പ് ആണ് ഇതിന്റെ കവിതാരചനയും സംവിധാനവും നിർവഹിച്ചത്. ഭാവ ചലന ശില്പമായി അവതരിപ്പിച്ചിരിക്കുന്ന ഈ വീഡിയോ ആനുകാലിക പ്രസക്തമാണ്.. സ്ത്രീധന വേട്ടയാടലിൽ പൊലിഞ വിസ്മയയും സുനിഷയും ഉൾപ്പെടെയുള്ള ആയിരങ്ങൾ ആവർത്തനങ്ങളായി നിലനിൽക്കുകയാണ്. മുടിയേറ്റ് എന്ന അനുഷ്ഠാന കലയിൽ കാളി മുടി(കിരീടം) അണിയുമ്പോൾ ദാരികന്മാരുടെ സർവനാശം അനിവാര്യമായിതീരുന്നു. അതിലേക്കു വിരൽ ചൂണ്ടുകയാണ് ഈ കലാശില്പം. 'കാത്തു കാത്തിരുന്നു കണവനായി വന്നവൻ കാലനായിതീർന്നൊരു ഗതിയറിഞ്ഞേകയായ് ' എന്ന് ഇതിൽ പറയുംപോലെ എത്ര പെൺകുട്ടികളാണ് ഇപ്പോഴും നമ്മുടെ നാട്ടിലുള്ളത് .പ്ലസ് വൺ വിദ്യാർത്ഥിനി നന്ദന ആർ.ലക്ഷ്മി ആണ് ഇതിൽ നൃത്തം ചെയ്തിരിക്കുന്നത്.
അഡ്വ. അഭിലാഷ് ജെ.ശ്രീധർ നൃത്ത സംവിധാനം നിർവഹിച്ചു. സംഗീതം നൽകി പാടിയിരിക്കുന്നത് എസ് ആർ സൂരജ് ആണ് .വിപിൻ ചന്ദ്രബോസ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വാർത്താ പ്രചാരണം : റഹിം പനവൂർ.
The Curtain Raiser എന്ന യൂട്യൂബ് ചാനലിൽ മുടിയേറ്റ് കാണാം
-റഹിം പനവൂർ- പിആർഒ
0 അഭിപ്രായങ്ങള്‍