*സിനിമാ വിതരണ രംഗത്ത് പുതിയ ചുവടുകളുമായി 'ഹൈ ഹോപ്സ് ഫിലിം ഫാക്ടറി'*

നാല് പങ്കാളികൾ, ഒരു പ്രൊഡക്ഷൻ കമ്പനി, നാൽപ്പതിൽ പരം ചിത്രങ്ങൾ നാളിതുവരെ തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നു, റിലീസിനൊരുങ്ങി മറ്റു ചിത്രങ്ങൾ. പറയുന്നത് ഹൈ ഹോപ്സ് ഫിലിം ഫാക്ടറി എന്ന പ്രൊഡക്ഷൻ കമ്പനിയെ കുറിച്ചാണ്.

നാല് വർഷം കൊണ്ട് മാത്രം മറ്റു പ്രൊഡക്ഷൻ കമ്പനികളോട് കിടപിടിക്കും വിധം വളർന്നു കൊണ്ടിരിക്കുകയാണ്'ഹൈ ഹോപ്സ് ഫിലിം ഫാക്ടറി'.


ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ്, സാക്കിർ അലി എന്നിവരുടെ പങ്കാളിത്തത്തിനു കീഴെ പ്രവർത്തിച്ചു വരുന്ന പ്രൊഡക്ഷൻ കമ്പനിയാണ്'ഹൈ ഹോപ്സ് ഫിലിം ഫാക്ടറി'.ചെറുകിട സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഉദ്ദേശത്തിൽ രൂപപ്പെട്ട ഈ കമ്പനി ഇത് വരെ 40 ൽ പരം ചിത്രങ്ങൾ തീയേറ്ററുകളിൽ എത്തിച്ചിട്ടുണ്ട്, കൂടാതെ കൊറോണയുടെ ഈ സാഹചര്യത്തിൽ പോലും അൻപതോളം ചിത്രങ്ങൾ ഒടിടി റിലീസിനും എത്തിച്ചു എന്നത് വളരെ വലിയ കാര്യം തന്നെയാണ്. മാർക്കറ്റിങ്ങിലൂടെ 200 ൽ പരം സിനിമകളുടെ വിജയങ്ങളിൽ നിർണായക പങ്ക് വഹിക്കാനും സാധിച്ചു


പണത്തിന്റെ ബുദ്ധിമുട്ടുകൊണ്ടോ അല്ലാത്ത മറ്റു കാരണങ്ങൾ കൊണ്ടോ മുടങ്ങി കിടക്കുന്ന ചിത്രങ്ങൾ ഏറ്റെടുത്തു നിർമ്മാണം പൂർത്തിയാക്കി തീയേറ്ററുകളിലോ ഒടിടി റിലീസിനോ എത്തിക്കുന്ന ഒരു രീതിയും'ഹൈ ഹോപ്സ് ഫിലിം ഫാക്ടറി'യുടെ മാത്രം പ്രത്യേകതയാണ്.

ഹൈ ഹോപ്സ് ഫിലിം ഫാക്ടറി യുടെ നിർമാണത്തിൽ ഒരുങ്ങുന്ന രണ്ടു രഹസ്യങ്ങൾ, ഇക്കാക്ക,3 ഡേയ്‌സ്, ഹന്ന,ആരോട് പറയാൻ ആര് കേൾക്കാൻ,മസ്താൻ എന്നീ ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍