ലളിതകലാ അക്കാദമിയുടെ നിറകേരളം, ശില്പകേരളം കലാപ്രദർശനത്തിന് തുടക്കം.

തിരുവനന്തപുരം : കേരള  ലളിതകലാ  അക്കാദമി കോവിഡ്കാലത്ത് ആവിഷ്കരിച്ച 250 ചിത്രകലാകൃത്തുക്കൾ  പങ്കെടുത്ത  നിറകേരളം  ക്യാമ്പിലേയും 50 ശില്പികൾ  പങ്കെടുത്ത  ശില്പകേരളം ക്യാമ്പിലേയും  കലാസൃഷ്ടികളുടെ  പ്രദർശനം ആരംഭിച്ചു.  അക്കാദമിയുടെ കാഞങ്ങാട്,,പയ്യന്നൂർ, തലശ്ശേരി, മാനന്തവാടി,കോഴിക്കോട്, മലപ്പുറം, മലമ്പുഴ,തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, കായംകുളം, തിരുവനന്തപുരം   എന്നീ  ഗ്യാലറികളിലാണ്  പ്രദർശനം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം  വൈലോപ്പിള്ളി ആർട്ട്   ഗ്യാലറിയിലെ  പ്രദർശനത്തിന്റെ ഉദ്ഘാടനം  ചിത്രകാരൻ  ജി. രാജേന്ദ്രൻ നിർവഹിച്ചു.

അക്കാദമി ചെയർമാൻ  നേമം പുഷ്പരാജ്  അധ്ക്ഷനായിരുന്നു.അക്കാദമി  നിർവാഹക  സമിതി  അംഗം കാരയ്ക്കാമണ്ഡപം  വിജയകുമാർ  സ്വാഗതം പറഞ്ഞു  മറ്റു 12 ആർട്ട്‌ ഗ്യാലറികളിലും  പ്രശസ്തരായ  കലാകൃത്തുക്കൾ  പ്രദർശനത്തിന്റെ  ഉദ്ഘാടനം നിർവഹിച്ചു.

എല്ലാ  ഗ്യാലറികളിലും ഒക്ടോബർ 13 വരെയും തിരുവനന്തപുരം വൈലോപ്പിള്ളി ഗ്യാലറിയിൽ  രണ്ടാംഘട്ടം 15 മുതൽ  24 വരെയും പ്രദർശനം നടക്കും.രാവിലെ  10 മുതൽ വൈകിട്ട് 5 മണി  വരെ  പ്രദർശനം . 

കോവിഡ്കാലത്ത്  ചിത്രകലാകൃത്തുക്കൾക്ക് സാന്ത്വനമായി ആദ്യഘട്ടത്തിൽ  105 ചിത്രകലാകൃത്തുക്കൾക്കും  രണ്ടാംഘട്ടത്തിൽ  300 ചിത്രകലാകൃത്തുക്കൾക്ക് 20000 രൂപയും  ശില്പികൾക്ക് 30000 രൂപയും  അക്കാദമി  നൽകിയിരുന്നു. ചിത്രകലാകൃത്തുകൾക്ക്  ക്യാൻവാസും  വീടുകളിൽ എത്തിച്ചുകൊടുത്തിരുന്നു. ചിത്രങ്ങളും ശില്പങ്ങളും വിറ്റുകിട്ടുന്ന വരുമാനം പൂർണമായും അവർക്കുതന്നെ  നൽകുമെന്ന് അക്കാദമി  ചെയർമാൻ നേമം പുഷ്പരാജ് പറഞ്ഞു.

-റഹിം  പനവൂർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍