"മിഷൻ-സി" യുമായി റോഷിക എന്റർപ്രൈസ്സ്

ഈ മാസം 25- മുതൽ കേരത്തിലെ തിയ്യേറ്റുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചതിനെ തുടർന്ന് വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത " മിഷൻ-സി " ഉടൻ തിയ്യേറ്ററിലെത്തിക്കുവാനുള്ള ശ്രമത്തിലാണ്.

  സിംഗപ്പൂർ ആസ്ഥാനമായിട്ടുള്ള റോഷിക എന്റർപ്രൈസ്സാണ് ലോകമെമ്പാടുമുള്ള തിയ്യേറ്ററുളിൽ "മിഷൻ-സി" എന്ന ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

യുവ നടൻ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിഷന്‍ സി‘. എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിക്കുന്ന "മിഷൻ-സി"എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ എൻഗേജിങ് ത്രില്ലർ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

  " ഫാമിലി സീനുകൾക്ക് ഒപ്പം മിലിട്ടറി ആക്ഷൻ കൂടെ ഉള്ളതിനാൽ U/A സർട്ടിഫിക്കറ്റാണ് ലഭിച്ചത്.ഇനി റിലീസിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ്. സിംഗപ്പൂരിലുള്ള റോഷിക എന്റർപ്രൈസ്സാണ് ലോകമെമ്പാടും തിയേറ്റർ റിലീസ് ചെയ്യുന്നത് ".  സംവിധായകൻ വിനോദ് ഗുരുവായൂർ പറഞ്ഞു.

മീനാക്ഷി ദിനേശാണ് നായിക. പ്രശസ്ത സംവിധായകന്‍ ജോഷിയുടെ "പൊറിഞ്ചു മറിയം ജോസ് " എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് " മിഷന്‍-സി ".

മേജര്‍ രവി,ജയകൃഷ്ണന്‍, കെെലാഷ്,ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി,പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.വിജയ് യേശുദാസ്,അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,കല-സഹസ് ബാല,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രാലങ്കാരം-സുനില റഹ്മാന്‍,സ്റ്റില്‍സ്-ഷാലു പേയാട്,ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍. വാര്‍ത്ത പ്രചരണം -എ.എസ്. ദിനേശ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍