ഇല തുമ്പിലെ മഞ്ഞുതുള്ളികൾ .. ഈ ചിത്രം ഈ കാലഘട്ടത്തിന് ആവശ്യമായ പ്രമേയമാണ്. ഇന്ത്യയിലും വിദേശത്തുമായി അനേകം പരസ്യചിത്രങ്ങൾ സംവിധാനം ചെയ്ത ഐ ദത്ത് ആദ്യമായി സിനിമ സംവിധായകനാവുന്നു.
കാലിക പ്രസക്തമായ വിഷയം - ആണിലും പെണ്ണിലും ഒതുക്കാത്ത ഒരു മൂന്നാംകണ്ണിൻ്റെ കഥ .. ആധുനിക സമൂഹം ഉറക്കെ പറയാൻ മടിക്കുന്ന യാഥാർത്ഥ്യത്തിൻ്റെ ദൃശ്യവിന്യാസങ്ങൾ .. ആധുനികത എന്ന വാക്കിനപ്പുറവും - പച്ച പരമാർത്ഥങ്ങളുടെ - പൊള്ളിക്കുന്ന ദൃശ്യങ്ങളുടെ സമന്വയം . മലയാളത്തെ സംബന്ധിച്ച് ഇത് കാഴ്ചയുടെ വേറിട്ട അനുഭവം. അമാനത്ത് ഫിലിംസിൻ്റെ ബാനറിൽ വിഷ്വൽ ഡ്രീംസിൻ്റെ സഹകരണത്തോടെ A V മെയ്തുണ്ണി ചിത്രം നിർമ്മിക്കുന്നു. പ്രശസ്ത താരങ്ങളോടൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു. ക്യാമറ - റോയ്റ്റ . പ്രൊജക്റ്റ് ഡിസൈനർ -ജി ജോയ്സ് . അസോസിയേറ്റ് ഡയറക്ടർ - ജോൺ ഫിലിപ്പ് . കുമാർ സെൻ ... എഡിറ്റിംങ്ങ് - സനൂപ് എ.എസ്. വരികൾ - എയ് ദത്ത് .. റഷീദ് പാറക്കൽ 'സംഗീതം - അഷ്റഫ് മഞ്ചേരി. ആർട് ഡയറക്ടർ -സന്തോഷ് പാപ്പനംകോട് .മേക്കപ്പ് -ജയൻ.
0 അഭിപ്രായങ്ങള്‍