അർച്ചന ഔട്ട്‌ ആകുന്നില്ല...

മലയാളക്കരയിലെ യുവനായിക ഐശ്വര്യ ലക്ഷ്മി തമിഴിലും തെലുങ്കിലും ശക്തമായി തന്റെ വരവറിയിച്ചു കൊണ്ട് മുന്നേറുമ്പോൾ അതിൽ ഒരു പൊൻ തൂവലായി "അർച്ചന 31not out".

     പാലക്കാട്ടെ നാട്ടുമ്പുറത്തുകാരിയായ 28 വയസ്സുള്ള അർച്ചന എന്ന സ്കൂൾ അദ്ധ്യാപികയുടെ വിവാഹവുമായി ബന്ധപ്പെട്ടു അവളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ അവൾ എങ്ങനെ നേരിടുന്നു എന്ന് അഖിൽ എന്ന യുവ സംവിധായകൻ നർമ്മത്തിന്റെ ഭാഷയിൽ അവതരിപ്പിക്കുന്ന സിനിമ യാണ് "അർച്ചന 31 not out".. നിരവധി ഹിറ്റ്‌ ഷോര്ട്ട് ഫിലിംസ്ന്റെ സംവിധായകൻ ആണ് അഖിൽ... നാട്ടുകാരുടെ കല്യാണം ഒന്നും ആയില്ലേ എന്ന് സ്ഥിരം പല്ലവി കേൾക്കേണ്ടി വരുന്ന യുവതീയുവാക്കളുടെ പ്രതിനിധിയാണ് അർച്ചന .. രോഗിയായ അച്ചന്റെ കാര്യങ്ങൾ ഉൾപ്പെടെ കുടുംബത്തിന്റെ ഭാരം മുഴുവൻ തന്റെ ചുമലിലേറ്റിയ നമ്മുടെ അയൽവക്കത്തെ പെൺകുട്ടി. നാഗരികമായ കഥാപാത്രങ്ങൾ മാത്രമല്ല തനി നാടൻ കഥാപാത്രങ്ങളും തനിക്കു ഇണങ്ങും എന്ന് അർച്ചനയിലൂടെ തെളിയിച്ചിരിക്കുകയാണ് ഐശ്വര്യ.... ഇന്ദ്രൻസ് ഏട്ടാ നിങ്ങൾ പണ്ടേ പൊളിയാണ് ഒന്നും മിണ്ടാതെ നടന്നിട്ട് അവസാനം കലമുടച്ചുകളഞ്ഞല്ലോ. രാജേഷ് മാധവന്റെ ബ്രോക്കറും, പിഷാരടി യുടെ പാരിജാതം പാട്ടും നന്നായിരുന്നു. ഗായിക അഞ്ജുവിനെ അഭിനയത്രിയായി കണ്ടപ്പോൾ ഒരു കൗതുകം തോന്നി. അർച്ചനയോടൊപ്പം മികച്ച പ്രകടനം കാഴ്ച്ചവച്ചത്, അച്ഛനായി അഭിനയിച്ച ആളായിരുന്നു (പേര് അറിയില്ല ). അർച്ചന തീർച്ചയായും തീയറ്ററിൽ തന്നെ കാണേണ്ട സിനിമയാണ്. അൽത്താഫ് സലിം സംവിധാനം ചയ്ത ഞണ്ടുകളുടെ നാട്ടിൽ ഇടവേളയിൽ തുടങ്ങി മായനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ്, കാണെ കാണെ, ബ്രാദേഴ്സ്ഡേ, ജഗമേ തന്തിരം, പൊന്നിയിൽ ശെൽവൻ, തുടങ്ങി നിരവധി ഹിറ്റ്‌ ഹിറ്റ്‌ ചിത്രങ്ങളുടെ ഭാഗമായ ഐശ്വര്യ, നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന "കുമാരി "യിൽ എത്തിനിൽക്കുന്നു. സിനിമ വിരോധികളായിരുന്ന അച്ഛനമ്മമാരുടെ ഡോക്ടറായ മകൾ, നല്ല സിനിമ സ്വപ്നം കണ്ട് ചുരുങ്ങിയ കാലംകൊണ്ട് മനസ്സിൽ തങ്ങി നിൽക്കുന്ന കഥാ പാത്രങ്ങൾ ചയ്തുകൊണ്ടു മലയാളസിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചു.. താരജാഡകൾ ഇല്ലാതെ എല്ലാവരെയും ഒരുപോലെ കാണുന്ന ഐശ്വര്യ ആതുരസേവന രംഗത്ത് തുടർന്നിരുന്നുയെങ്കിൽ മലയാളസിനിമക്ക് ഒരു നഷ്ടംതന്നെ ആയേനെ.. നടി എന്ന നിലയിൽ ഐശ്വര്യ ലക്ഷ്മി ഇനിയും ഒരുപാട് ഉയരം കിഴടക്കട്ടെ... അർച്ചനേച്ചീ... നിങ്ങള് പൊളിയാണ് ❤

           ------ അലക്സ്‌ ആയൂർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍